
അടൂർ : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി മഹിളാ സംഘം ജില്ല പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് അംബിക ശശി ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് മഹിളാസമാജം ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദീപ ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രജനി ഉത്തമൻ, സംസ്ഥാന ട്രഷറാർ ഉഷ രാജൻ, അടൂർ താലൂക്ക് മഹിളാ സമാജം സെക്രട്ടറി രതി പ്രസാദ്, ജില്ലാ ട്രഷറാർ ശ്രീലത മുരളി, സുമ എന്നിവർ സംസാരിച്ചു. മഹിളാസമാജം പ്രവർത്തകർക്കായി ഒരു വർഷകാലം നീണ്ടുനിൽക്കുന്ന 'നൈപുണ്യ പരിശീലനത്തിന്' തുടക്കമായി.