
ഏനാത്ത് : വിശ്വകർമ സർവീസ് സർവീസ് സൊസൈറ്റി 1753-ാം നമ്പർ ദേശകല്ലുമ്മൂട് ശാഖയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാക്യാമ്പും തിമിരം ശാസ്ത്രക്രിയ,ഡയബാറ്റിക് റേറ്റിനോപതി നിർണായവും ഞായറാഴ്ച രാവിലെ 9 മുതൽ മണ്ണടികാല ഗവ.എൽ.പി സ്കൂളിൽ നടക്കും. ശാസ്ത്രക്രിയ ആവശ്യമുള്ളവർക്ക് സൗജന്യസേവനം ലഭിക്കും. പതിനഞ്ച് ഡോക്ടർമാർ പങ്കെടുക്കും. ക്യാമ്പിന്റെ ഉദ്ഘടനം കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് നിർവഹിക്കും. വി.എസ്.എസ് ശാഖ പ്രസിഡന്റ് രജനി.ബി അദ്ധ്യക്ഷതവഹിക്കും. വാർഡ് മെമ്പർ ശോഭ.ആർ, സിന്ധു, കെ.ഹരിപ്രസാദ് എന്നിവർ പ്രസംഗിക്കും.