അടൂർ : കൈതപ്പറമ്പ് കെ.വി.വി.എസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ സ്നേഹാരാമം നിർമ്മി ച്ചു. പഞ്ചായത്ത്, ശുചിത്വമിഷൻ എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഏ ഴംകുളം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.മധുസൂദനൻ പിള്ള,വൈസ് പ്രിൻസിപ്പൽ ഡോ. സുമൻ അലക്സാണ്ടർ,ഐ. അഖിൽ ദേവ്, മനീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ റോഷി തോമസ്, വോളന്റിയർ സെക്രട്ടറിമാരായ ഗോഡ്വിൻ, രേഷ്മ, ഫഹദ്, ദേവപ്രിയ എന്നിവർ നേതൃത്വം നൽകി