മാന്നാർ: എസ്.എൻ.ഡി.പി യോഗത്തിന്റെയും യൂണിയന്റെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും ശാഖാതല സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും യൂണിയന്റെ ഒാഫീസ് കെട്ടിട സമുച്ചയ നിർമ്മാണത്തെപ്പറ്റി ആലോചിക്കുന്നതിനുമായുള്ള ശാഖാതല സംയുക്ത യോഗങ്ങൾ 7ന് രാവിലെ 10ന് 3711ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയിൽ നിന്ന് ആരംഭിക്കും. യൂണിയൻ തല ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ.പി. ശ്രീരംഗം നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി,പുഷ്പ ശശി കുമാർ,ഹരി പാലമൂട്ടിൽ, പി.ബി സൂരജ്, മേഖലാ ചെയർമാൻ കെ.വിക്രമൻ, വൈസ് ചെയർമാൻ മണിക്കുട്ടൻ തകിടിയിൽ, ട്രഷറർ ലിബി സോമരാജൻ, യൂണിയൻ കെട്ടിട നിർമ്മാണ വർക്കിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രപ്രസാദ് അമൃത, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ സുജാത നുന്നു പ്രകാശ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, വനിതാസംഘം മേഖല ചെയർപേഴ്‌സൺ സിന്ധു സജീവൻ, കൺവീനർ സുമിത്ര രമേശ്, യൂത്ത് മൂവ്‌മെന്റ് മേഖലാ ചെയർമാൻ രാഹുൽരാജ്, കൺവീനർ സൂര്യ സരേഷ് എന്നിവർ പ്രസംഗിക്കും. മേഖല കൺവീനർ രാധാകൃഷ്ണൻ പുല്ലാമഠം സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് ജി. വിവേകാനന്ദൻ കൃതജ്ഞതയും പറയും. 11.30 ന് 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖയിലും, 3.30ന് 1530-ാം നമ്പർ ഉളുന്തി ശാഖയിലും, 4.30 ന് 1267ാം നമ്പർ ഗ്രാമം ശാഖയിലും 6.30 ന് 3240ാം നമ്പർ ചെറുകോൽ എ ശാഖയിലും സംയുക്തയോഗങ്ങൾ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ. പി. ശ്രീരംഗം അറിയിച്ചു. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ, കുടുംബസദസ്, മൈക്രോഫിനാൻസ് അംഗങ്ങൾ എന്നിവരും ഓരോ ശാഖയിലെയും സംയുക്ത യോഗങ്ങളിൽ പങ്കെടുക്കും.