06-kavanal-kadav-rod
തകർന്ന കാവനാൽകടവ് നെടുങ്കുന്നം റോഡ്‌

മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽകടവ് - നെടുങ്കുന്നം റോഡിലെ വാഹനയാത്ര നരകതുല്യമാകുകയാണ്. ടാർ ചെയ്ത വഴി ഇപ്പോൾ പൂർണമായും കുണ്ടുംകുഴിയും നിറഞ്ഞനിലയിലായി. നവീകരണത്തിന് ഭരണാനുമതി ആയെന്ന് അധികൃതർ പറയുമ്പോഴും യാത്രാദുരിതത്തിന് പരിഹാരമുണ്ടാകുന്നില്ല. കനത്ത മഴയെ തുടർന്ന് ചെളിക്കുളമായി. 2019 - 20 വർഷത്തെ ബഡ്ജറ്റിൽ 3.5 കോടി രൂപ റോഡ് നവീകരണത്തിനായി നീക്കിവച്ചിരുന്നു. എന്നാൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നത് വൈകിയതിനാൽ യഥാസമയം പണികൾ നടത്താനായില്ല. ജി.എസ്.ടി നിരക്ക് വർദ്ധിച്ചതിനാൽ കരാർ നഷ്ടമാകുമെന്നതിനാൽ കരാറുകാരൻ പണി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് 3.63 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചുവെങ്കിലും ടെൻഡർ ക്ഷണിക്കാനായില്ല. സർക്കാർതലത്തിലുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് ഇപ്പോഴത്തെ പ്രധാന തടസം.

പത്തനംതിട്ട - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാത,

നവീകരണത്തിന് അനുവദിച്ച് : 3.63 കോടി രൂപ

പൈപ്പുക്കുഴി വിനയായി

മല്ലപ്പള്ളി - ആനിക്കാട് - കോട്ടാങ്ങൽ പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജല പദ്ധതിക്കായി രണ്ടുവർഷം മുമ്പ് ജല അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതോടെയാണ് തകർച്ച പൂർണമായത്.

റോഡിലെ കുഴികളിൽ അകപ്പെടാതെ വാഹനം ഓടിക്കുക അസാദ്ധ്യമാണ്. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി റോഡിന്റെ തകർച്ച തുടരുകയാണ്.

വിധീഷ് എം.കെ
കാക്കനാട്ടിൽ വീട്
(ഓട്ടോറിക്ഷാ ഡ്രൈവർ)