ചെങ്ങന്നൂർ: കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ കേന്ദ്ര നയത്തിനെതിരെ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി സി.കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ഡി സുനീഷ് കുമാർ അദ്ധ്യക്ഷനായി. എം.കെ മനോജ്, കെ.കെ ചന്ദ്രൻ, രജിതകുമാരി, സജീവ് കുടനാൽ, ബിനു സെബാസ്റ്റ്യൻ, മുംതാസ് സലാം, ഡോ.ദീപു ദിവാകരൻ, പി.എ ബാലൻ, റെജി മോഹൻ എന്നിവർ സംസാരിച്ചു.