udf

ചെങ്ങന്നൂർ : യു.ഡി.എഫ് ചെങ്ങന്നൂരിൽ നടത്തുന്ന കുറ്റവിചാരണ സദസിന്റെ ഭാഗമായി യു.ഡി.വൈ.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനസംഗമം നടത്തി. 8ന് വൈകിട്ട് 4ന് വാഹന വിളംബരജാഥ നടത്താൻ തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.മിഥുൻ കെ മയൂരം ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് നിയോജകമണ്ഡലം ചെയർമാൻ രാഹുൽ കൊഴുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ, യു.ഡി.വൈ.എഫ് നിയോജകമണ്ഡലം കൺവീനർ സാബു ഇലവുംമൂട്ടിൽ, ജയ്സൺ ചാക്കോ, എം.കെ പ്രവീൺ ആല, രജുൽ കെ രാജപ്പൻ, ആർ.രോഹിത്, ജിതിൻ പോൾ, ആർ.ഗണേഷ്, ഷിനാസ് എന്നിവർ പ്രസംഗിച്ചു.