പന്തളം : കേരള കർഷക സംഘത്തിന്റെ അംഗത്വ വിതരണം മുടിയൂർക്കോണംമേഖലയിൽ ആരംഭിച്ചു. മതിർന്ന കർഷകൻ ശിവശങ്കരപിള്ളക്ക് ആദ്യ അംഗത്വം നൽകി പന്തളം ഏരിയ പ്രസിഡന്റ് മനോജ് കുമാർ മുണ്ടക്കൽ നിർവ്വഹിച്ചു. ബിന്ദു സുകുമാരൻ, വി.എൻ.മംഗളാന്ദൻ, എം.ജി.വിജയകുമാർ, കെ.എച്ച് .ഷിജു എന്നീവർ സംസാരിച്ചു.