പന്തളം: പന്തളം കെ.എസ്. ആർ.ടി,. സി ബസ് സ്റ്റാൻഡിൽ ശൗചാലയ കോംപ്ളക്സ് തുടങ്ങാൻ ഫണ്ട് അനുവദിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ബസ് സ്റ്റാൻഡ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ശൗചാലയം ഇല്ലാത്തതിനാൽ ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇക്കാര്യങ്ങൾ യു.ഡി എഫ് പന്തളം നഗരസഭാ കൗൺസിലർമാരായ കെ.ആർ.വിജയകുമാർ.കെ.ആർ രവി പന്തളം മഹേഷ് 'സുനിതാ വേണു രത്‌നമണി സുരേന്ദ്രൻ എന്നിവർ എം,.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.