06-ngo
റവന്യൂ ടവറിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: റവന്യൂ ടവറിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. യൂണിയൻ തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ജി. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി. ജി. ശ്രീരാജ്, ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ്, ഏരിയ സെക്രട്ടറി ബി.സജീഷ് എന്നിവർ സംസാരിച്ചു.