പത്തനംതിട്ട: ഓമല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ 25 വർഷത്തെ ചരിത്രം പറയുന്ന പുസ്തകം സ്മൃതി പ്രകാശനം ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാലും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദിലയും ചേർന്ന് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ കെ .എൻ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. രചനയുടെ റിസോഴ്‌സ് പേഴ്‌സണായ എസ് മാലിനിയെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എംസി.ബിന്ദുരേഖ വിഷയാവതരണം നടത്തി. സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ പി.എസ് മണിയമ്മ, സാലി തോമസ്, അംഗം വി.ജി ശ്രീവിദ്യ, മിനി വർഗീസ്, സുജാത ടീച്ചർ, അന്നമ്മ റോയ്, അമ്പിളി കെ,അനിൽ കുമാർ,ആതിര കൃഷ്ണൻ, സി.ഡി.എസ്സ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.