പന്തളം : പന്തളത്തെ ആർ.എസ്എസ് കാര്യാലയത്തിന് നേരെ നടന്ന അക്രമത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. കുരമ്പാല, കോയിക്കൽ വീട്ടിൽ ഗിരീഷ് കുമാർ (51 ),കടയ്ക്കാട് ഉളമയിൽ ലക്ഷം വീട് കോളനിയിൽ ഷംനാദ് (28) എന്നിവരാണ് പിടിയിലായത്. പന്തളം എൻ.എസ്.എസ് കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ എൻ.എസ്.എസ് കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ ഏഴോളം എസ്.എഫ്.ഐ പ്രവർത്തകരെ എ.ബി.വി.പി പ്രവർത്തകർ മർദ്ദിച്ചിരുന്നു. കോളേജിൽ സംഘർഷം ഉണ്ടായ രാത്രിയിലാണ് കോളേജിന് സമീപത്തുള്ള ആർഎസ്എസ് താലൂക്ക് കാര്യാലയത്തിന് നേരെ ആക്രമമുണ്ടായത്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .