06-johnson-abraham
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട്ടിൽ സംഘടിപ്പിച്ച തോമസ് വർഗീസ് അനുസ്മരണ സമ്മേളനവും രാഷ്ട്രീയ വിശദീകരണ യോഗവും എ.ഐ.സി.സി അംഗം അഡ്വ.ജോൺസൺ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. നേതാക്കളായ എലിസബത്ത് അബു, ആർ. ദേവകുമാർ, സാമുവൽ കിഴക്കു പുറം, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബിജു മാത്യു, എം.വി അമ്പിളി എന്നിവർ സമീപം.

തണ്ണിത്തോട് : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തണ്ണിത്തോട് തോമസ് വർഗീസിന്റെ പത്തൊൻപതാം ചരമവാർഷിക അനസ്മരണ സമ്മേളനവും രാഷ്ട്രീയവിശദീകരണ യോഗവും എ.ഐ.സി.സി അംഗം അഡ്വ. ജോൺസൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു തേക്കുതോട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, ആർ. ദേവകുമാർ, പ്രൊഫ.കെ.വി തോമസ്, എം.വി അമ്പിളി, ഷാജി.കെ.സാമുവൽ, അഡ്വ. സി.വി ശാന്തകുമാർ, ലില്ലി ബാബു,കെ.വി സാമുവൽ, കെ.വി ഉഷ, സജി കളക്കാട്ട്, അജയൻപിള്ള ആനിക്കാട്ട്, പൊന്നച്ചൻ കടമ്പാട്ട്, അജിത സോമൻ എന്നിവർ പ്രസംഗിച്ചു. ജോൺ കിഴക്കേതിൽ,എൽ.എം മത്തായി, അനിയൻ തകിടിയിൽ എന്നിവർക്ക് സ്വീകരണം നൽകി.