റാന്നി: ബൈക്കും കാറും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കൊല്ലം പടിഞ്ഞാറെ കല്ലട കോയിക്കൽ പെരുവെള്ളിക്കര സ്വദേശി മോഹനപിള്ളയുടെ മകൻ വിനായക് . എം (19) ആണ് മരിച്ചത്. പുതുവർഷ തലേന്ന് സംസ്ഥാന പാതയിൽ റാന്നി വാളിപ്പാക്കലിനു സമീപം എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റിരുന്നു. വിനായക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്തളം പോളിടെക്നിക് വിദ്യാർത്ഥിയാണ്.