seminar
കവിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ മാത്യു റ്റി. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ മാത്യു റ്റി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ. വിനോദ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി. രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീരഞ്ജിനി എ. ഗോപി, ശ്രീകുമാരി രാധാകൃഷ്ണൻ, ജോസഫ് ജോൺ, ലിൻസി മോൻസി, സിന്ധു വി.എസ്, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിത സജി, രാജശ്രീ കെ.ആർ, വർഗീസ് പി.ഹാനോക്ക്, സനൽകുമാർ, സാം കെ. സലാം, അനീഷ് കുമാർ, ശാന്തമ്മ ശശി എന്നിവർ സംസാരിച്ചു.