inagu
അഖില ഭാരത ഭാഗവത സത്രത്തിന്റെ ഫണ്ട് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രതന്ത്രി പ്ളാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി, വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഉടമ കെ.പി.വിജയനിൽ നിന്ന് ആദ്യഫണ്ട് സ്വീകരിക്കുന്നു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ ആരംഭിക്കുന്ന അഖില ഭാരത ഭാഗവത സത്രത്തിന്റെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രതന്ത്രി പ്ളാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി, വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഉടമ കെ.പി. വിജയനിൽ നിന്ന് ആദ്യഫണ്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സത്ര നിർവ്വഹണ സമിതി പ്രസിഡന്റ് ടി.കെ.ശ്രീധരൻ നമ്പൂതിരി, സുരേഷ് കാവുംഭാഗം, പി.കെ.ഗോപിദാസ്, ഒ.കെ. ഭദ്രകുമാർ, പ്രശാന്ത് പുറയാറ്റ്, ശ്രീനിവാസ് പുറയാറ്റ്, വിഷ്ണൂ നമ്പൂതിരി, ജയലക്ഷ്മി, വിജയൻ തലവന, തുളസീധരൻ ബി.ചെമ്പകശേരിൽ, ഡിജിത്ത് എച്ച്. മേനോൻ എന്നിവർ പങ്കെടുത്തു.