inagu
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ നേതൃയോഗം യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ തലത്തിൽ നടക്കുന്ന ഗുരുഅരങ്ങ് ശ്രീനാരായണ കലോത്സവത്തിൽ 2,000 പേരെ പങ്കെടുപ്പിക്കാൻ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ. രവി, കെ.എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, ട്രഷറർ കവിതാ സുരേന്ദ്രൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ എന്നിവർ പ്രസംഗിച്ചു. യൂണിയനിലെ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, യൂണിയൻ കമ്മിറ്റി, മാനേജ്‌മെന്റ് കമ്മിറ്റി, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.