winner
ഡോ. വി.ജെ.ലൂക്കാ പുരസ്ക്കാരം ഡോ.എം.എം ചാക്കോയ്ക്ക് ലഭിച്ചപ്പോൾ

തിരുവല്ല; മൃഗഡോക്ടർമാരിലെ മികച്ച കായികതാരങ്ങൾക്കുള്ള ഡോ. വി.ജെ.ലൂക്കാ എൻഡോവ്മെന്റ് ഡോ.എം.എം ചാക്കോയ്ക്ക് ലഭിച്ചു. കുറിയന്നൂർ സ്വദേശിയായ ഡോ.ചാക്കോ, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി, ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 10 തവണ കേരളത്തെ പ്രതിനിധീകരിച്ചു. ബാസ്‌കറ്റ് ബാളിലും അത്‌ലറ്റിക്‌സിലും കാലിക്കറ്റ് സർവകലാശാലയുടെ ക്യാപ്റ്റനുമായി. 1968-69ൽ മദ്രാസിൽ കേരളാ യൂണിവേഴ്സിറ്റി പുരുഷന്മാർ ആദ്യമായി ജേതാക്കളായപ്പോൾ ടീം അംഗമായിരുന്നു.