പന്തളം: പരുമല സി.എം കാർഡിയോളജി ഒപി യുടെ ഉദ്ഘാടനം മലങ്കര ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി ജോർജ്, ആശുപത്രി സി.ഇ.ഒ ഫാ.എം.സി പൗലോസ്, പ്രൊജക്ട് ഡയറക്ടർ . വർക്കി ജോൺ, ഫിനാൻസ് കോർഡിനേറ്റർ ഫാ. തോമസ് ജോൺസൻ കോർ എപ്പിസ്‌കോപ്പ, ചാപ്ലിൻ ഫാദർ ജിജു വർഗീസ്, വെരി. റവ. ഫാ.കെ. എസ് സാമുവൽ കോർ എപ്പിസ്‌കോപ്പ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ് തോമസ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് നളിൻ കുമാർ, സീനിയർ കൺസൾട്ടന്റ്​ ഡോ. ജോർജ് കോശി, കൺസൾട്ടന്റ്​ ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, പരുമല ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.. ഡോ. മഹേഷ് കുമാർ നളിൻ, ഡോ. ജോർജ് കോശി, ഡോ. ജോയൽ ജെ. കണ്ടത്തിൽ, ഡോ. ആര്യ എസ്., ഡോ. റിനെറ്റ് സെബാസ്റ്റ്യൻ, ഡോ. നകുൽ മഹേഷ് ബാബു ,എന്നിവരാണ് കാർഡിയോളജി വിഭാഗം കൺസൾട്ടന്റുമാർ