
പന്തളം: പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി-76) നിര്യാതയായി. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ഇല്ലത്ത് ശങ്കരനാരായണൻ നമ്പൂതിരി യുടെയും മകളാണ്. ഭർത്താവ്: മാവേലിക്കര ഗ്രാമത്തിൽ പത്മവിലാസം കൊട്ടാരം കുടുംബാംഗം നന്ദകുമാർ വർമ്മ. മകൾ: അംബിക വർമ്മ (ചെന്നൈ). മരുമകൻ: മധുവർമ്മ (ചെന്നൈ). സംസ്കാരം ഇന്ന് രാവിലെ 10ന് പത്മവിലാസം കൊട്ടാരം വളപ്പിൽ. അംബിക തമ്പുരാട്ടിയുടെ നിര്യാണത്തെ തുടർന്ന് വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രവും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന സ്രാമ്പിക്കൽ കൊട്ടാരവും അടച്ചു. ജനുവരി 17ന് രാവിലെ ശുദ്ധികലശത്തിനുശേഷമേ ക്ഷേത്രം തുറക്കൂ.