പന്തളം: പന്തളം മൂന്നാംകുറ്റി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതിക്ക് മോട്ടോർ നൽകുന്നതിന് 23 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. കൗൺസിലർമാരായ എസ് അരുൺ , റ്റി കെ സതി, കെ .എസ് .കെ. ടി. യു ജില്ലാകമ്മിറ്റിയംഗം കെ. കെ. സുധാകരൻ, പി.എൻ. മംഗളാനന്ദൻ, അഡ്വ. സതീഷ്‌കുമാർ, മോഹൻദാസ് .കെ, പന്തളം ശ്യാം തുടങ്ങിയവർ പങ്കെടുത്തു.