inagu
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (സി.ഐ.ടി.യു) നടത്തിയ സമരം ജില്ലാ സെക്രട്ടറി കെ. പ്രകാശ് ബാബു ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിതയിലെ ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഒഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (സി.ഐ.ടി.യു) നടത്തിയ സമരം ജില്ലാ സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ശിക്ഷ വർദ്ധിപ്പിച്ച് വാഹനം ഓടിക്കുന്നവരെ കുറ്റവാളികളായി കാണുന്ന ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ മാത്യു, സിബി ഏബ്രഹാം, മോഹനൻ, നളൻ എന്നിവർ സംസാരിച്ചു.