മല്ലപ്പള്ളി: വായ്പ്പൂര് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരീച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് നടക്കും. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആന്റോ ആന്റണി മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,സഹകരണ വകുപ്പ് അധികൃതർ,സഹകാരികൾ എന്നിവർ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഉഷാ ശ്രീകുമാറും,സെക്രട്ടറി ടി.എ.എം ഇസ്മയിലും അറിയിച്ചു.