kleo
കെ.എൽ.ഇ.ഒ പത്തനംതിട്ട ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറി തസ്തികയിലേക്ക് നിലവിലെ നിയമങ്ങൾ മറികടന്ന് നേരിട്ടുള്ള നിയമനത്തിന് പി.എസ്.സിയ്ക്ക് ശുപാർശ ചെയ്തത് വകുപ്പിലെ എല്ലാ ജീവനക്കാരെയും വഞ്ചിക്കുന്ന നടപടിയാണെന്ന് കെ.എൽ.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് കുമാർ പറഞ്ഞു. കേരള ലോക്കൽ സെൽഫ് ഗവ.എംപ്ലോയീസ് ഓർഗനൈസേഷന്റെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ലാൽ എസ്.അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.വി.പ്രശാന്ത്, നന്ദകുമാർ,എം.ജി. ഹരികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് രേണു. പി എന്നിവർ പ്രസംഗിച്ചു.