തുമ്പമൺ : വിജയപുരം താഴേതിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ ഓൾ കേരള ടെയ്‌ലേഴ്‌സ് സോസിയേഷൻ മുൻ ജില്ലാ വൈസ് പ്രസിഡന്റും പന്തളം ഏരിയ സെക്രട്ടറിയുമായിരുന്ന സി. കെ. സുകുമാരി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. തുമ്പമൺ തെങ്ങുംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : വേണുഗോപാൽ, ശ്രീദേവി. മരുമക്കൾ : തേപ്പുപാറ പൂതംകര മൈലവേലി ബിന്ദു വിലാസത്തിൽ ബിന്ദു, പത്തനംതിട്ട മാക്കാംകുന്ന് ചരിവുകാലായിൽ അജി.