
പത്തനംതിട്ട : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ അദ്ധ്യാപക കലാമേള ഇന്ന് വെട്ടിപ്പുറം ഗവൺമെന്റ് എൽ.പി സ്‌കൂൾ, ബി.ആർ.സി, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഹാൾ എന്നിവിടങ്ങളിലായി നടക്കും.
രാവിലെ 9.30ന് നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
കഥാരചന, കവിതാരചന, ചിത്രരചന, മുദ്രാഗീത രചന, ഉപന്യാസം, കാർട്ടൂൺ, കവിതാലാപനം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, ചലച്ചിത്ര ഗാനാലാപനം, സംഘഗാനം, നാടൻപാട്ട്, തെരുവു നാടകം, സംഘനൃത്തം, തിരുവാതിര, മാർഗംകളി എന്നിവ നടക്കും. സബ് ജില്ലാതല മത്സര ജേതാക്കളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്.