
പത്തനംതിട്ട: എസ്എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തി ഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ ക്ലാസുകൾ യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ,യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്,യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ് തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ.കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്ചന്ദ്രൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഇന്ന് ശൈലജ രവീന്ദ്രൻ, ബിന്ദു, രാജേഷ് പൊന്മല തുടങ്ങിയവർ ക്ലാസുകൾ നയിക്കും.