
തിരുവല്ല: 147-ാമത് മന്നം ജയന്തി മതിൽഭാഗം 1732-ാം എൻ.എസ്.എസ്. കരയോഗം ആചരിച്ചു. പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.കെ.വിശ്വനാഥൻ കരുമാലികൊട്ടാരം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീകുമാർ ശ്രീപദ്മം, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ജിതീഷ് സൗപർണ്ണിക, ഗണേഷ് രാഗവില്ല, വിനോദ് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു. പുഷ്പാർച്ചന, പ്രസാദവിതരണം എന്നിവ നടത്തി. ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ സമുദായ ആചാര്യന്റെ പേരിൽ വിശേഷാൽ പൂജ, വായന എന്നിവയും നടത്തി.