അടൂർ : അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് 12ന് കൊടിയേറി 21ന് ആറാട്ടോടെ സമാപിക്കും. 11ന് പുലർച്ചെ 5.30ന് 1008 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,രാവിലെ 6 മുതൽ അഖണ്ഡനാമ ജപയഞ്ജം,ഉച്ചയ്ക്ക് 12 മുതൽ കൊടിയേറ്റ്സദ്യ, വൈകിട്ട് 6 മുതൽ പഞ്ചാരിമേളം, 7.30ന് കൊടിയേറ്റ്, 8ന് ശ്രീബലി, ശ്രീഭൂതബലി , 7.30മുതൽനാദസ്വര - ഫ്യൂഷൻ, എല്ലാ ദിവസവും രാവിലെ 5മുതൽ നിർമ്മാല്യ ദർശനം, അഭിഷകം, ഉഷഃപൂജ, 6മുതൽ വിഷ്ണു സഹസ്രനാമജപം, രാവിലെ 7.30 മുതൽ ശ്രീബലി, ശ്രീഭൂതബലി എഴുന്നെള്ളത്ത്, 8 മുതൽ നാരയണീയ പാരായണം, 11മുതൽ നവകം, ഉച്ചയ്ക്ക് 1മുതൽ അന്നദാനം, ശ്രീബലി, ഉച്ചപൂജ, വൈകിട്ട് 5 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം , രാത്രി 8ന് ശ്രീബലി, ശ്രീഭൂതബലി എഴുന്നെള്ളത്ത്. 13ന് വൈകിട്ട് 7 മുതൽ ഗാനമഞ്ജരി, 14ന് നൃത്തസന്ധ്യ, 15 ന് വൈകിട്ട് 7ന് നാദസ്വരക്കച്ചേരി, 16ന് വൈകിട്ട് 5.30 മുതൽ ഭജന, 7 മുതൽ നൃത്ത്യനൃത്ത്യങ്ങൾ, 17ന് വൈകിട്ട് 7മുതൽകൈകൊട്ടികളിയും തിരുവാതിരയും, 18ന് വൈകിട്ട് 7ന് നൃത്തസന്ധ്യ, 19ന് രാവിലെ 6 മുതൽ പൊങ്കാല, വൈകിട്ട് 7മുതൽ നൃത്തസായൂജ്യ സന്ധ്യ, പള്ളിവേട്ട ഉത്സവദിനമായ 20ന് ഉച്ചയ്ക്ക് 1മുതൽ ഉത്സവബലി ദർശനം,വൈകിട്ട് 7 മുതൽ സേവ, രാത്രി 8 മുതൽ കഥാപ്രസംഗം, 9.15ന് പള്ളിവേട്ട പുറപ്പാട്, 11.45ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, ആറാട്ടുത്സവദിനമായ 21ന് വൈകിട്ട് 4ന് കൊടിയിറക്ക്, 4.30ന് ആറാട്ടെഴുന്നെള്ളത്ത്,കരുവാറ്റ വഴി ചേന്ദംപള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇറക്കി പൂജ. എം.സി റോഡ് വഴി രാത്രി 8ന് പാർത്ഥസാരഥി ക്ഷേത്രക്കുളത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ആറാട്ട്. വൈകിട്ട് 5 മുതൽ ഓട്ടൻതുള്ളൽ, രാത്രി 8.30 മുതൽ ഗാനമേള.