vanchi
ഗുരുദേവ ക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചി പൊളിച്ച നിലയിൽ

പന്തളം : എസ്.എൻ.ഡി.പി യോഗം 229ാം നമ്പർ മുട്ടം ശാഖാ ഗുരുദേവക്ഷത്രത്തിലെ കാണിക്ക വഞ്ചി പൊളിച്ച് പണം മോഷ്ടിച്ചു. ഇന്നലെ രാവിലെ പൂജാരി എത്തിയപ്പോഴാണ് കാണിക്ക വഞ്ചി പൊളിച്ചത് കണ്ടത്. രണ്ടു മാസം മുൻപാണ് വഞ്ചി അവസാനമായി തുറന്നത്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു. ശാഖാ സെക്രട്ടറി അഖിൽ വി.ദേവൻ പന്തളം പൊലീസിൽ പരാതി നൽകി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.