മാന്നാർ: മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് 121-ാമത് സ്ഥാപക വാർഷിക ദിനം ആചരിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിവരുന്ന വിവിധക്ഷേമ പദ്ധതികൾ കാർഷികവ്യവസായവാണിജ്യ വായ്പകൾ, വിവിധ ചികിത്സാ ധനസഹായ പദ്ധതികൾ, മൈക്രോഫിനാൻസ് വായ്പകൾ, കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ സമുദായ അംഗങ്ങളിൽ എത്തിക്കുന്നതിന് യൂണിയൻ മുൻകൈ എടുക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം പറഞ്ഞു. മാന്നാർ യൂണിയന് വേണ്ടി ഒരുകോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഓഫീസ് കെട്ടിട സമുച്ചയ നിർമ്മാണം മാർച്ചിൽ ആരംഭിക്കും. പ്രതിഷ്ഠാ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ശ്രീനാരായണ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിനും നടപ്പ് വർഷത്തിൽ യൂണിയൻ മുൻകൈ എടുക്കുമെന്നും യൂണിയൻ കൺവീനർ അനിൽ. പി.ശ്രീരംഗം പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ 121-ാമത് സ്ഥാപക വാർഷിക ദിനാഘോഷങ്ങളുടെയും ശാഖാ പോഷകസംഘടന ഭാരവാഹികളുടെയും സംയുക്ത യോഗങ്ങളുടെ യൂണിയൻതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അനിൽ.പി.ശ്രീരംഗം. 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖാ ഹാളിൽ നടന്ന യോഗത്തിൽ ശാഖ പ്രസിഡന്റ് എം. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി,ഹരി പാലമൂട്ടിൽ, പി.ബി സൂരജ് , വൈസ് ചെയർമാൻ മണിക്കുട്ടൻ തകിടിയിൽ, ട്രഷറർ ലിബി സോമരാജൻ, യൂണിയൻ ഓഫീസ് കെട്ടിട നിർമ്മാണ വർക്കിംഗ് കമ്മിറ്റി ചെയർമാൻ രാജേന്ദ്രപ്രസാദ് അമൃത, വനിതാസംഘം യൂണിയൻ വൈസ് ചെയർപേഴ്‌സൺ സുജാത നുന്നു പ്രകാശ്, ട്രഷറർ പ്രവദാ രാജപ്പൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സിന്ധു സോമരാജൻ, വനിതാസംഘം മേഖല ചെയർപേഴ്‌സൺ സിന്ധു സജീവൻ , കൺവീനർ സുമിത്ര രമേശ്, യൂണിയൻ കമ്മിറ്റിയംഗം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. മേഖല കൺവീനർ രാധാകൃഷ്ണൻ പുല്ലാമഠം സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് ജി. വിവേകാനന്ദൻ കൃതജ്ഞതയും പറഞ്ഞു. 1278-ാം നമ്പർ കുരട്ടിശേരി, 1530-ാം ഉളുന്തി, 1267-ാം ഗ്രാമം, 3240-ാം നമ്പർ ചെറുകോൽ എ എന്നീ ശാഖകളിലും സംയുക്തയോഗങ്ങൾ പൂർത്തിയായി.