08-sndp-parumala
എസ്.എൻ.ഡി.പി 365ാം നമ്പർ പരുമല ശാഖായോഗത്തിലെ സരസകവീശ്വരം കാവിൽക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതക് പിത്തള പൊതിഞ്ഞ് സമർപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു ഇരവിപേരൂർ നിർവ്വഹിക്കുന്നു.

പരുമല : എസ്.എൻ.ഡി.പി യോഗം 365ാം പരുമല ശാഖയിലെ സരസകവീശ്വരം കാവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതക്, കട്ടിള, സോപാനം എന്നിവ പിത്തള പൊതിഞ്ഞതിന്റെ സമർപ്പണവും ശുദ്ധിപൂജയും സന്തോഷ് തന്ത്രിയുടെയും അനീഷ് ശാന്തിയുടെയും നന്ദു ശാന്തിയുടെയും കാർമ്മികത്വത്തിൽ നടന്നു. രാവിലെ 11.30ന് നടന്ന സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ സംഘടനാസന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് കുമാർ, അനിൽ ചക്രപാണി, സരസൻ.ടി.ജെ, മനോജ് ഗോപാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, ട്രഷറർ കവിതാസുരേന്ദ്രൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാശശിധരൻ, കേന്ദ്ര സമിതിയംഗം ഷൈലജ സോമൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ഭരതൻ സ്വാഗതവും കമ്മിറ്റിയംഗം വിപിൻ നന്ദിയും പറഞ്ഞു.