crime
വിജേഷ്

റാന്നി: അമ്മയുടെ കൈ തല്ലിയൊടിച്ച മകനെ തട്ടക്കാട്ടു നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. പുതുശ്ശേരിമല തട്ടക്കാട്ട് തേവരുപാറ സരോജിനി [70‌‌] യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. മകൻ വിജേഷ് ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിൽ എത്തിയ വിജേഷ് കൊണ്ടുവന്ന ചക്ക പാചകം ചെയ്തു കൊടുക്കാത്തതിന്റെ പേരിലാണ് അതിക്രമം. മരക്കൊമ്പുകാെമ്പ് കൊണ്ട് മർദ്ദിക്കുകയായിരുന്നു.