
പത്തനംതിട്ട: ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ഗവി സർവീസ് കൊഴുത്തപ്പോൾ ഓർഡിനറി സർവീസ് തളർന്നു. പുലർച്ചെ അഞ്ചരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ഓർഡിറനറി സർവീസ് ഇന്നലെ റദ്ദാക്കി. ആറരയ്ക്കുള്ള സർവീസ് നടത്തി. പുലർച്ചെ അഞ്ച് മുതൽ ആള് തികയുന്നതനുസരിച്ചാണ് ബഡ്ജറ്റ് ടൂറിസം സർവീസ് നടത്തുന്നത്. ഓർഡിനറി സർവീസിലെ യാത്രാക്കരെ കൂടി ടൂറിസം സർവീസിൽ കയറ്റുന്നതായി ആക്ഷേപമുണ്ട്. ബഡ്ജറ്റ് ടൂറിസത്തിൽ ഒരാൾക്ക് 1300 രൂപയാണ് നിരക്ക്. പുലർച്ചെ അഞ്ചരയ്ക്കുള്ള ഓർഡിനറി സർവീസിൽ ദിവസം 22000രൂപ വരുമാനമുണ്ട്. സർവീസിൽ ദിവസവും യാത്ര ചെയ്യുന്നവരുണ്ട്. ഇന്നലെ സർവീസ് റദ്ദാക്കിയതോടെ സ്ഥിരം യാത്രക്കാർ വലഞ്ഞു. ആങ്ങമൂഴി, മൂഴിയാർ, പച്ചക്കാനം മേഖലകളിൽ നിന്ന് ബസിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരുണ്ട്. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാറിലേക്ക് നിറയെ യാത്രക്കാരുമായിട്ടാണ് സർവീസ് നടത്തിയിരുന്നത്. ഇന്നലെ അപ്രതീക്ഷിതമായി സർവീസ് റദ്ദാക്കിയതോടെ സ്ഥിരം യാത്രക്കാർ വലഞ്ഞു. ടൂറിസം സർവീസ് ബസുകൾ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി കൊണ്ടുപോകില്ല.