അടൂർ : അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ വാർഷിക പൊതുയോഗവും അന്നദാനവും 10ന് ഉച്ചയ്ക്ക് 12 ന് അടൂർ ശ്രീപാർത്ഥസാരഥി ക്ഷേത്ര സമുശ്ചയത്തിൽ നടക്കും. പൊതുയോഗവും അന്നദാനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മോഹനകുമാരി ടീച്ചർ അദ്ധ്യക്ഷതവഹിക്കും. ദീർഘകാലമായി രക്ഷാധികാരിയായി പ്രവർത്തിക്കുന്ന അടൂർ എൻ.ഗോപാലൻ നായർ, സിനിമാ സംഗീത സംവിധായകൻ കെ.എസ്.സഞ്ജീവ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. അയ്യപ്പസേവാസംഘം താലൂക്ക് പ്രസിഡന്റ് കെ. ആർ. രവി മുഖ്യപ്രഭാഷണം നടത്തും. ക്ഷേത്ര സബ്ഗ്രൂപ്പ് ഓഫീസർ എസ്. ഹരിലാൽ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.പ്രേംചന്ദ്, എൻ.എസ്.എസ് ടൗൺ കരയോഗ പ്രസിഡന്റ് പി.കെ. രാജേന്ദ്രൻ നായർ, കെ. ജയമോഹനൻ പിള്ള, കെ.ബി.രാജീവ് എന്നിവർ പ്രസംഗിക്കും.