ഏനാത്ത് : വിശ്വകർമ്മ സർവീസ് സൊസൈറ്റി ദേശക്കല്ലുംമൂട് ശാഖയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. സംസ്ഥാന ബോർഡ്‌ മെമ്പർ കെ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ബി. രജനി അദ്ധ്യക്ഷത വഹിച്ചു. ആര്യ മോഹൻ, രജനി സുമേഷ്, അഞ്ജു.എസ്. ഡോ.പി.എൽ. സുന്ദരേശൻ, ഡോ.ബി.ശങ്കർ, മോൻസി ഗോപകുമാർ, എസ്.ശിവകുമാർ എന്നിവർ പ്രസംഗിച്ചു.15ൽപ്പരം ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു.16പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തും.