ചെങ്ങന്നൂർ: ജൈവ അധിനിവേശവും ജൈവ സാംസ്കാരിക വൈവിദ്ധ്യവും എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സിമ്പോസിയം ക്രിസ്ത്യൻ കോളേജിലെ സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 9,10 തീയതികളിൽ കോളേജിൽ നടത്തുന്നു.കേരള സർവകലാശാലയിലെ ഡോ. എ. ബിജു കുമാർ, ഫിഷറീസ് സർവകലാശാലയിലെ ഡോ. രാജീവ് രാഘവൻ, സംസ്ഥാന വനഗവേഷണ കേന്ദ്രത്തിലെ ഡോ. ടി. വി. സജീവ്, ഹിമാചൽ പ്രദേശ് വനംവകുപ്പിലെ അഭിലാഷ് ദാമോദരൻ ഐ. എഫ്. എസ്. എന്നിവർ സംസാരിക്കും.
പ്രാദേശിക തലത്തിൽ ജൈവ അധിനിവേശം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം ക്രമീകരിച്ചിട്ടുണ്ട്.