തിരുവൻവണ്ടൂർ : എസ്.എൻ.ഡി.പി യോഗത്തിന്റെ 122-ാം സ്ഥാപകദിനാഘോഷം 1152-ാം തിരുവൻവണ്ടൂർ ശാഖയിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഹരി പത്മനാഭൻ, സെക്രട്ടറി സോമോൻ തോപ്പിൽ, വൈസ് പ്രസിഡന്റ് ശ്രീകല സുനിൽ, കുടുംബ സദസ് ഭാരവാഹികൾ വനിതാ സംഘം ഭാരവാഹികൾ മൈക്രോ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.