inagu
ആയുർവേദ ഹോസ്പിററൽ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറിയും നിരീക്ഷകനുമായ ഡോ. ലിജു മാത്യു ഇളപ്പുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ആയുർവേദ ചികിത്സയ്‌ക്കെതിരെ കുറിപ്പടികളിൽ ഉൾപ്പെടെയുള്ള ദുഷ്പ്രവണതക്കെതിരെ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ പ്രമേയത്തിലൂടെ ജില്ലാസമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടനാപരമായ അംഗീകൃത ശാസ്ത്രശാഖകൾ എന്ന നിലയിൽ ഇത്തരം കുപ്രചരണങ്ങൾക്കെതിരെ യുക്തമായ നിയമ നടപടികൾ സ്വീകരിമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ അദ്ധ്യക്ഷൻ ഡോ.സജീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയും നിരീക്ഷകനുമായ ഡോ. ലിജു മാത്യു ഇളപ്പുങ്കൽ ഉദ്ഘാടനം ചെയ്തു. ആയുർലൈൻ ചീഫ് എഡിറ്റർ ഡോ.ബി.ജി. ഗോകുലൻ , ഡോ.എ.വി ആനന്ദരാജ്, ഡോ.സി.പി.ജയകുമാർ, എ.എച്ച്.എം.എ ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ ഡോ.രവികുമാർ കല്യാണിശ്ശേരിൽ, ഡോ.റാംമോഹൻ ഡോ.ബിജു പി.എസ്. ഡോ.സൂസൻ ജോൺ, ഡോ.നവീൻ, ഡോ.രേഖ എസ്.ദേവി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ അംഗീകൃത ആയുർവേദ ആശുപത്രികളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സൈനികർക്കും ഉറ്റബന്ധുക്കൾക്കും എ.എച്ച്.എം.എ-സൈനികമിത്രം പദ്ധതിയിൽ നൽകുന്ന വിവിധ ഇളവുകൾ കൂടുതൽ സൈനിക- പൊലീസ് കുടുംബങ്ങളിൽ പ്രചരിപ്പിക്കാനും ഈമാസം 27നും 28നും തിരുവല്ലയിൽ നടക്കുന്ന ആറാമത് എ.എച്ച്.എം.എ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.