08-nss-pdm

പന്തളം:കുരമ്പാല ഇടഭാഗം എൻ.എസ് എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം എൻ.എസ് എസ്താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ.കെ. കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പ്രൊഫ.കെ. കൃഷ്ണപിള്ള, (പ്രസിഡന്റ് ), ചെറുവള്ളിൽ ഗോപകുമാർ (വൈസ് പ്രസിഡന്റ്),കിരൺ കുരമ്പാല (സെക്രട്ടറി ), പി.രാജഗോപാലൻ നായർ(ജോയിന്റ് സെക്രട്ടറി ), ആർ. ഭാസ്‌കരകുറുപ്പ് (ഖാജാൻജി )കെ.വിജയൻ നായർ, കെ ജി ഗിരീഷ്, എൻ മധുസൂദനൻ നായർ, രാജേന്ദ്രൻ പിള്ള(കമ്മിറ്റി അംഗങ്ങൾ ) ആർ.വിജയക്കുറുപ്പ്, ആർ മുരളീധരൻ നായർ (യൂണിയൻ പ്രതിനിധികൾ), പ്രൊഫ. കെ. കൃഷ്ണപിള്ള (ഇലക്ടോറൽ റോൾ മെമ്പർ ).