
മല്ലശ്ശേരി : സെന്റ്. മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിനു കൊടിയേറി. ഇടവക വികാരി ഫാ.സാം കെ.ഡാനിയേൽ കോടിയേറ്റ് കർമ്മം നിർവഹിച്ചു.ഫാ.ജോഷി വർഗീസ്, ഫാ. ലിജിൻ ഏബ്രഹാം,വി. ജി. ജോൺ,പി. എസ്. രാജു എന്നിവർ സന്നിഹിതരായിരുന്നു. 16ന് പെരുന്നാളിന് കൊടിയിറങ്ങും. 11മുതൽ 13വരെ തീയതികളിൽ പെരുന്നാൾ കൺവെൻഷൻ, 14ന് വൈകിട്ട് സന്ധ്യാ നമസ്‌കാരവും പ്രദക്ഷിണവും, 15ന് വി. മൂന്നിന്മേൽ കുർബാനയും വൈകിട്ട് ഇടവക മെത്രാപോലീത്ത അഭി. ഡോ. ഏബ്രഹാം മാർ സെറാഫീ മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ സന്ധ്യാ നമസ്‌കാരവും അനുഗ്രഹ പ്രഭാഷണവും. 16ന് രാവിലെ പരി. കാതോലിക്കാ ബാവായ്ക്കും മറ്റു മെത്രാപോലീത്തമാർക്കും സ്വീകരണം. തുടർന്ന് പ്രഭാത നമസ്‌കാരവും വി.മൂന്നിന്മേൽ കുർബാനയും നേർച്ച വിളമ്പും. 10:30ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനം പരിശുദ്ധകാതോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും.