
പത്തനംതിട്ട: വി.എച്ച്എസ്ഇ നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ടി.എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. മികച്ച ലക്ഷ്യത്തോടുകൂടി രാജ്യം മുഴുവൻ നടപ്പാക്കിയ ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി കേരളത്തിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. എൻ.സൈമൺ ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ നവീൻ കുമാർ, ഷാജി പാരിപ്പള്ളി, കെ.ഗോപകുമാർ, റോജി പോൾ ഡാനിയൽ, സി.ടി ഗീവർഗീസ്,പി ടി ശ്രീകുമാർ, ആർ സജീവ്,സുജീഷ് കെ തോമസ്,എം ഗീത, പി.വി ജോൺസൺ, പി.പി. സജിത്ത്എന്നിവർ സംസാരിച്ചു.