
മല്ലപ്പള്ളി : കോൺഗ്രസ് കുന്നന്താനം മുൻ മണ്ഡലം പ്രസിഡന്റ് വർഗീസ് മാത്യു (വക്കച്ചായൻ) അനുസ്മരണവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കൂറിൽ നടന്നു. മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.റജി തോമസ്, എബി മേക്കരിങ്ങാട്ട്, ഡി.സുരേഷ് ബാബു പാലാഴി, അരുൺ ബാബു,അഖിൽ ഓമനക്കുട്ടൻ, അഡ്വ. ബിബിത ബാബു, മറിയാമ്മ കോശി, ഗ്രേസി മാത്യു ,ധന്യ മോൾ ലാലി, അലക്‌സ് പള്ളിയ്ക്കപ്പറമ്പിൽ , അലക്‌സാണ്ടർ കാഞ്ഞിരത്താമണ്ണിൽ, വർഗീസ് മാത്യു, മാലതി സുരേന്ദ്രൻ ,ഷാജി .വി.ടി, സൂരജ് മന്മദൻ എന്നിവർ പ്രസംഗിച്ചു.