ഏഴംകുളം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 'കുട്ടിക്കൊരു വീട് ' പദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ സബ് ജില്ലയിലെ പുതുമല ഒന്നാംവാർഡിൽ പൂർത്തിയായ വീടിന്റെ താക്കോൽദാനം ബുധനാഴ്ച രാവിലെ 8.30ന് നടക്കും. ഏഴംകുളം വടക്ക് അമ്പലവയലിൽ ആലിയ മൻസിലിൽ അയിഷയുടെ വീട്ടുമുറ്റത്ത് നടക്കുന്ന ചടങ്ങ് മുൻമന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ്.വള്ളിക്കോട് അദ്ധ്യക്ഷതവഹിക്കും. ഗ്രാമപഞ്ചായത്തംഗം ബാബുജോൺ സ്വാഗതം പറയും. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു മുഖാതിഥിയായിരിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തും.