
അടൂർ : വടക്കടത്തുകാവ് അയ്യൻകോയിക്കൽ റസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികവും ക്രിസ്മസ് - നവവത്സരാഘോഷവും സിനിമ സംവിധായകൻ വിഷ്ണുമോഹൻ ഉദ്ഘാടനം ചെയ്തു. റവ.അറപ്പുരയിൽ തോമസ് കോർ എപ്പിസ്ക്കോപ്പ ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി. റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോർജ്ജ് കൊട്ടയ്ക്കാട് അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ.ജോസ് വി.കോശി, ഡോ.കെ.ശിവദാസൻ ചെട്ടിയാർ, ഡോ.ജലജാമണി, വാർഡ് മെമ്പർ സൂസൻ ശശികുമാർ, പി.കെ.ശ്രീകാന്ത് ബാബു എന്നിവർ പ്രസംഗിച്ചു. വി.കെ.തമ്പി സ്വാഗതവും ബലരാമൻ നായർ നന്ദിയും രേഖപ്പെടുത്തി.