valsamma
റെഡ്ക്രോസ് പത്തനംതിട്ട ജില്ലാ ചെയർപേഴ്സൺ വത്സമ്മ സുകുമാരൻ

അടൂർ : 2018 - ലെ വെള്ളപ്പൊക്കത്തിൽ ഭവനങ്ങൾ നഷ്ടമായവർക്ക് പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിർമ്മിച്ചു നൽകുന്ന 10 ഭവനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന് റെഡ്ക്രോസ് സംസ്ഥാന സമിതി അദ്ധ്യക്ഷൻ അഡ്വ. കെ. രാധാകൃഷ്ണൻ അറിയിച്ചു. റെഡ്ക്രോസിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തന നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ് അറിയിച്ചു. ജില്ലയുടെ പുതിയ ഭാരവാഹികളായി വത്സമ്മ സുകുമാരൻ (ചെയർപേഴ്സൺ), സുനിൽ മാത്യു വള്ളക്കാലി (വൈസ് ചെയർമാൻ), പി. കെ. ജോസഫ് മേലേക്കുറ്റ് (സെക്രട്ടറി), വർഗീസ് മാത്യു (ട്രഷറാർ) ഡോ. റോജി പി. ഉമ്മന്‍, ഡോ. ലക്ഷ്മി ആർ.പണിക്കര്‍, അഡ്വ .വർഗീസ് പി മാത്യു, ഏബൽ മാത്യു, ബ്ളസൻ കുര്യൻ തോമസ്, കെ.ഐ ഇടിക്കുള, മുരളീധരൻ ആചാരി (ഡയറക്ടർ ബോർഡ് അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.