kalari

അടൂർ : സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ഗ്രാമീണ കരകൗശല കേന്ദ്രം പദ്ധതിയിൽ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ചുമതലയിൽ ഏഴംകുളം പാലമുക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈറ്റ സ്വയം സഹായ സംഘത്തിലെ അംഗങ്ങൾക്കുള്ള ഈറ്റ,തഴ നെയ്ത്ത് പരിശീലന കളരി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമ പഞ്ചായത്ത് അംഗം ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് ആശ.വി.എസ്, വാസ്തുവിദ്യാഗുരുകുലം എക്സിക്യുട്ടീവ് ഡയറക്ടർ പ്രിയദർശനൻ, സി.ഡി.എസ് അദ്ധ്യക്ഷ രേഖാബാബു, ഷൈജ ഓമനക്കുട്ടൻ, ഗീത ശിവപ്രസാദ്, രാധാമോഹൻ, ഗംഗാകുമാരി എന്നിവർ സംസാരിച്ചു.