y-sreelal
വൈ.ശ്രീലാൽ

പത്തനംതിട്ട : തപാൽ വകുപ്പ് പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിൽ ഡിപ്പാർട്ടുമെന്റു തലത്തിൽ വൈ.ശ്രീലാലും ജി.ഡി.എസ് വിഭാഗത്തിൽ വി.കെ.സുരേഷും മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ഡിവിഷൻ സിസ്റ്റം അഡ്മിനിസ്ട്രേറ്ററാണ് വൈ.ശ്രീലാൽ. നാരങ്ങാനം നോർത്ത് അസി.ബ്രാഞ്ച് പോസ്റ്റുമാസ്റ്ററാണ് വി.കെ.സുരേഷ്. അർദ്ധ വാർഷിക അവലോകന യോഗത്തിൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് എസ്.ശ്രീരാജ് അവാർഡുകൾ വിതരണം ചെയ്തു.

ആറ് അവാർഡുകളോടെ നാരങ്ങാനം നോർത്ത് പോസ്റ്റോഫീസ് മെഡൽ പട്ടികയിൽ ഒന്നാമതെത്തി. എ.എസ്.പി ബിന്ദുരാജ്, എ.എസ്.പി ബൈജുകുമാർ , പത്തനംതിട്ട എ.എസ്.പി ബീനാ.എൻ , പോസ്റ്റൽ ഇൻസ്പെക്ടർമാരായ സൗമ്യാനാരായണൻ (അടൂർ ), എസ്.സുധീഷ് (റാന്നി) പത്തനംതിട്ട പോസ്റ്റുമാസ്റ്റർ ഷൈലാ മുഹമ്മദ്, പി.എൽ.ഐ ഡെവലപ്മെന്റ് ഓഫീസർ ഹരികുമാർ, അസി.പോസ്റ്റുമാസ്റ്റർ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.