പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാനേതൃക്യാമ്പ് 12,13 തീയതികളിൽ തുവയൂർ ബോധിഗ്രാമിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12ന് രാവിലെ 10.30ന് കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കവിത റെഡ്ഢി ഉദ്ഘാടനം ചെയ്യും. ഗാന്ധിദർശൻ വേദി ജില്ലാചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യാതിഥി ആയിരിക്കും. കെ.പി.സി.സി നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്.അടൂർ മുഖ്യസന്ദേശം നൽകും.13ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ഡോ.ഗീവർഗീസ് മാർ കുറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്യും.

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ.വിദ്യാബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ ചെയർമാൻ കെ.ജി.റെജി, ഡോ.ഗോപീമോഹൻ, ബിനു എസ്.ചക്കാലയിൽ, അബ്ദുൾകലാം ആസാദ്, ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.