പത്തനംതിട്ട: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസന കൺവെൻഷൻ 11മുതൽ 14വരെ കുമ്പനാട് കൂർത്തമല മാർത്തോമ്മാ പളളി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽപറഞ്ഞു. 11ന് വൈകിട്ട് ആറിന് ഭദ്രാസനാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10 ന് സന്നദ്ധസുവിശേഷകസംഘത്തിന്റെ ശതാബ്ദിയുടെയും സേവികാസംഘത്തിന്റെയും സംയുക്ത യോഗത്തിൽ സന്നദ്ധസുവിശേഷ സംഘം പ്രസിഡന്റ് മാത്യൂസ് മാർ സെറഫീം എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഭദ്രാസന ബസ്‌ക്യോമോസ് സമ്മേളനം നടക്കും. വൈകിട്ട്നടക്കുന്ന യോഗത്തിൽ ഓർത്തഡോക്‌സ് സഭാ തുമ്പമൺ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്താ പ്രസംഗിക്കും. 14 ന് രാവിലെ 8 ന് കുർബ്ബാന , തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ സഭാ സെക്രട്ടറി റവ.സി.വി.സൈമൺ പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും. വാർത്ത സമ്മേളനത്തിൽ റവ. മാത്യൂസ് എ. മാത്യു, ജനറൽ കൺവീനർ സി.തോമസ്, പബ്ലിസിറ്റി കൺവീനർ ലിനോജ് ചാക്കോ, എബി തോമസ് എന്നിവർ പെങ്കടുത്തു.